കരിമണൽഖനനവിരുദ്ധ ഏകോപനസമിതി തോട്ടപ്പള്ളിയിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ റിലേ സത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്‌.

Monday, 28 Jun, 2021   PM JAFFAR

അമ്പലപ്പുഴ: കരിമണൽഖനനവിരുദ്ധ ഏകോപനസമിതി തോട്ടപ്പള്ളിയിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ റിലേ സത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്‌. 19-ാം ദിവസത്തെ സമരം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി. ജില്ലാ ട്രഷറർ എസ്. അനിൽപ്രസാദാണ് തിങ്കളാഴ്ച സത്യാഗ്രഹം അനുഷ്ഠിച്ചത്. സമരസമിതി ചെയർമാൻ എസ്. സുരേഷ്‌കുമാർ അധ്യക്ഷനായി. ബി. ഭദ്രൻ, വി.സി. മധു, ഷിബു പ്രകാശ്, പി.കെ. സുഭദ്രാമണി, എം.കെ. രമണൻ, കെ.പി. സുബൈദ എന്നിവർ പ്രസംഗിച്ചു.