ഒളിമ്പിക് വാരാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.

Wednesday, 23 Jun, 2021   PM JAFFAR

ആലപ്പുഴ : ഒളിമ്പിക് വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇ.എം.എസ്. സ്റ്റേഡിയത്തിന്‌ മുന്നിൽനിന്നാരംഭിച്ച റാലി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ടി. സോജി, എക്സിക്യുട്ടീവ് അംഗങ്ങളായ എം. ബിനു, ടി.കെ. വികാസ്, ഷിബു ഡേവിഡ്, ജയമോൻ കോര, മനോജ്‌ വർഗീസ് ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ പിങ്ക് സൈക്കിൾ ക്ലബ്ബിലെ താരങ്ങൾ കോവിഡ് നിയമങ്ങൾ പാലിച്ച് റാലിയിൽ അണിനിരന്നു.